കോതമംഗലം: സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ സെൻട്രൽ സോൺ ബി കേരള ഘടകത്തിന്റെ കലാമേള ലക്ഷ്യ-2026 കോതമംഗലം ധർമഗിരി സെന്റ് ജോസഫ്സ് നഴ്സിംഗ് കോളജിൽ നടത്തി. സോണൽ ചെയർപേഴ്സൺ അനുഷ് സിബി തോമസ് അധ്യക്ഷത വഹിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ റെനിത ഉദ്ഘാടനം നിർവഹിച്ചു. സെൻട്രൽ സോൺ അഡ്വൈസർ ആഷ വർഗീസ്, നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനുമരിയ, വൈസ് ചെയർപേഴ്സൺ ശ്രേയ ആൻ സജി, ജോയിന്റ് സെക്രട്ടറി ജോസഫ് ജെൻസൺ എന്നിവർ പ്രസംഗിച്ചു. പതിനേഴോളം നഴ്സിംഗ് സ്ഥാപനങ്ങളിൽ നിന്നായി 400 ഓളം വിദ്യാർഥികൾ പങ്കെടുത്തു. കലാമേളയുടെ നടത്തിപ്പിന് കോളജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. റോസ്ബെൽ, യൂണിറ്റ് എസ് എൻ എ അഡ്വൈസർ ബ്ലെസി സി. വർഗീസ്, യൂണിറ്റ് വൈസ് പ്രസിഡന്റ് അഞ്ജലി സന്തോഷ് എന്നിവർ നേതൃത്വം നൽകി. സോണൽ തലത്തിൽ വിവിധ ഘട്ടങ്ങളിലായി നടത്തപ്പെട്ട കലാകായിക ഇനങ്ങളിൽ എംഒഎസ്സി നഴ്സിംഗ് കോളജ് കോലഞ്ചേരി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.